പുന്നയൂർക്കുളം: കഴിഞ്ഞ ദിവസം അന്തരിച്ച യൂത്ത് കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം ജനറൽ സെക്രട്ടറി ശരത്തിന്റെ വീട്ടിൽ കെ.പി.സി.സി. മുൻ പ്രസിഡന്റ് വി.എം സുധീരൻ സന്ദർശിച്ചു. കോൺഗ്രസ് നേതാക്കളായ എ.എം അലാവുദ്ധീൻ, മൂസ ആലത്തയിൽ, എൻ.ആർ ഗഫൂർ, ടി.എം പരീത്, മൊയ്‌തുണ്ണി ചാലിൽ, എം.എ ശരീഫ്, ഇസ്ഹാഖ് ചാലിൽ, അമീൻ, നൗഷാദ് വിരുത്തിയിൽ, ഫിറോസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.