ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. കടപ്പുറം പഞ്ചായത്തിന് ഓവറോൾ കിരീടം നേടി. ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീംവീട്ടി പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസകുട്ടി വലിയ കത്ത് അധ്യക്ഷത വഹിച്ചു. ആർട്സ് വിഭാഗം ഓവറോൾ പുന്നയൂർ പഞ്ചായത്തും അത്‌ലറ്റിക്സ് ഓവറോൾ കടപ്പുറം പഞ്ചായത്തും ഗെയിംസ് ഓവറോൾ പുന്നയൂർക്കുളം പഞ്ചായത്തും കരസ്ഥമാക്കി. മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. വി.എം മുഹമ്മദ് ഗസാലി, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഷൗക്കത്ത്, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ ആഷിദ, മിസ്രിയ മുസ്താക്കലി, ഷൈനി ഷാജി എന്നിവർ സംസാരിച്ചു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി. വി. സുബ്രഹ്മണ്യൻ, ബിജുപള്ളിക്കര, വി.എം കുഞ്ഞുമുഹമ്മദ്, ജിസ്‌ന എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദുണ്ണി മന്ദലാംകുന്ന് സ്വാഗതവും സെക്രട്ടറി സി.എ വർഗീസ് നന്ദിയും പറഞ്ഞു.