ചാവക്കാട്: സദ് ഗുരു ശ്രീശിവലിംഗദാസ സ്വാമികളുടെ 106-മത് മഹാസമാധി ദിനാചരണം മണത്തല ശ്രീവിശ്വാനാഥ ക്ഷേത്രത്തിൽ ആചരിച്ചു. ശാന്തി ഹോമം,അഭിഷേകം, വിശേഷാൽ പൂജകൾ, നാമ സങ്കീർത്തനം, അർച്ചന, സമൂഹ പ്രാർത്ഥന, കാണിക്ക സമർപ്പണം എന്നിവ നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സി.കെ നാരായണൻകുട്ടി ശാന്തി, ക്ഷേത്രം മേൽശാന്തി എം.കെ ശിവാനന്ദൻ ശാന്തി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾക്ക് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിഗംഭീര സ്വീകരണം നൽകി. ക്ഷേത്രം ഭാരവാഹികൾ സച്ചിദാനന്ദ സ്വാമികൾക്ക് ശ്രീശിവലിംഗദാസ സ്വാമികളുടെയും സമാധി മന്ദിരത്തോടും കൂടിയ ഫോട്ടോ ഉപഹാരമായി നൽകി. തുടർന്ന് സ്വാമികളുടെ അനുഗ്രഹ പ്രഭാഷണം നടന്നു. എറണാകുളം പൂത്തോട്ട റിട്ടയേർഡ് സംസ്‌കൃതം അദ്ധ്യാപിക സുലേഖ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ശ്രീവിശ്വനാഥക്ഷേത്രം സമുദായ ദീപികായോഗം ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് കുറ്റിയിൽ പ്രധാൻ, സെക്രട്ടറി കെ.ആർ രമേഷ്, ട്രഷറർ എ.എ ജയകുമാർ, വൈസ് പ്രസിഡന്റ്മാരായ എൻ.ജി പ്രവീൺകുമാർ, വാക്കയിൽ മുരളീധരൻ,ജോയിന്റ് സെക്രട്ടറിമാരായ കെ.കെ സതീന്ദ്രൻ, കെ.എസ് അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് അന്നദാനവും ഉണ്ടായി.