ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവക്ഷേത്രത്തിലെ മഹാരുദ്രയജ്ഞത്തിൻ്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടന്നുവന്നിരുന്ന ദേശീയ സെമിനാർ സമാപിച്ചു. സെമിനാറിൽ വിവിധ വിഷയങ്ങളിൽ ഡോ.ഇ.എൻ സജിത്ത്, ഡോ.എൻ മിനി, എം സവിത എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ക്ഷേത്ര സംസ്കാരവും സംഗീത പാരമ്പര്യവും എന്ന വിഷയത്തെ കുറിച്ചാണ് ഈ വർഷത്തെ സെമിനാർ. സമാപന സമ്മേളനത്തിൽ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.പി ശ്രീദേവി സമാപന പ്രസംഗം നടത്തി. സെമിനാറിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ലിറ്റിൻ ഫ്ലവർ കോളേജ് സംസ്കൃത വിഭാഗത്തിലെ ഡോ. ജസ്റ്റിൽ ജോർജ് നിർവഹിച്ചു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എൻ ഷാജി, ട്രസ്റ്റി ബോർഡ് മെമ്പർമാരായ കെ.കെ ഗോവിന്ദ് ദാസ്, കെ.കെ വിശ്വനാഥൻ എന്നിവർ സംസാരിച്ചു.