Friday, January 10, 2025

മാപ്പിളപ്പാട്ടിൽ എ ഗ്രേഡ്; മിസ്ബ മുജീബിന് യൂത്ത് കോൺഗ്രസിൻ്റെ ആദരം

ഒരുമനയൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ എ ഗ്രേഡ്  കരസ്ഥമാക്കി ഒരുമനൂരിന്റെ അഭിമാനമായ മിസ്ബ മുജീബിന് യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനം നൽകി.  മിസ്ബക്ക് പൊന്നാടയും ഉപഹാരവും നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഫാദിന് രാജ് ഹുസൈൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌  കെ.ജെ ചാക്കോ, മണ്ഡലം കോൺഗ്രസ് നേതാക്കളായ വി.പി അലി, പി.എം തഹിർ, മുജീബ്, അൻവർ പണിക്കവീട്ടിൽ, വാർഡ് മുൻ മെമ്പർ ഹംസക്കുട്ടി,  ശിഹാബ്, സുബൈർ ദുൽഹാൻ, ഫൈസൽ പന, അമീർ കുഞ്ഞാലി, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ, ഹിഷാം, മിലാൻ തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments