ചാവക്കാട്: സംസ്ഥാന സ്കൂൾ കാലോത്സവത്തിൽ വട്ടപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടിയ ടീം ചാവക്കാട് എം.ആർ.ആർ.എം സ്കൂൾ ടീം അംഗം മുഹമ്മദ് നാഷിദിന് സി.പി.എം പുതിയറ ബ്രാഞ്ച് അനുമോദനം നൽകി. ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക് ഉപഹാരം കൈമാറി. ചടങ്ങിൽ നാഷിദിന്റെ പിതാമഹൻ അലുങ്ങൽ അബ്ദുള്ളക്കുട്ടി, സി.പി.എം ബ്രാഞ്ച് സെക്രട്ടറി സി.കെ രമേശ്, പി.എം ബിനോഫ്, സി.യു ഹുസ്സൻ, പി.എ മുബഷിർ എന്നിവർ പങ്കെടുത്തു.