ചാവക്കാട്: ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെന്റർ 2025 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഷംസുദ്ധീൻ വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. ഗവേണിംഗ് ഓഫീസർ ഇന്ദിര ശിവരാമൻ തെരഞ്ഞെടുത്ത കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു. എ.വി. ഹാരിസ് സ്വാഗതവും ഷാജിത ബഷീർ നന്ദിയും പറഞ്ഞു.
പ്രസിഡന്റ് – എൻ.കെ ബഷീർ, ജനറൽ സെക്രട്ടറി – പി.സി മുഹമ്മദ് കോയ, ട്രഷറർ – തൽഹത്ത് പടുങ്ങൽ, വൈസ് പ്രസിഡന്റമാർ – റഷീദ് പൂളക്കൽ, ഹസീന അഷ്‌റഫ്, ആർ.എസ് മെഹബൂബ്, സി.എ മുഹമ്മദ് ഉണ്ണി, ജോയിന്റ് സെക്രട്ടറിമാർ- വി.കെ സൈനുൽ ആബിദീൻ, സുബൈദ ടീച്ചർ, പി.പി ഹാശിം, ഷാജിത ബഷീർ എന്നിവരെയും തെരെഞ്ഞെടുത്തു.