പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് ജനകീയാസൂത്രണം 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് പഠന സഹായത്തിനുള്ള ലാപ്ടോപ്പുകളുടെ വിതരണം നടന്നു. പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ബക്കർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീം അഷറഫ്, പഞ്ചായത്ത് അംഗങ്ങളായ സെലീന നാസർ, അസീസ് മന്ദലാംകുന്ന്, ശരീഫ കബീർ, ഫിഷറീസ് ഓഫീസർ ടോണി എന്നിവർ സംസാരിച്ചു.