ചാവക്കാട്: ബി.ജെ.പി നേതാവ് പി.സി ജോർജ് മുസ്ലിംകൾക്കെതിരെ നടത്തിയ വിദ്വേഷ പരാമർശത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് പോലീസ് സ്റ്റേഷനിൽ വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് പരാതി നൽകി. സ്വകാര്യ ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ജോർജ്ജ് മുസ്ലിംകൾക്കെതിരെ വിഷം തുപ്പിയത്. ജോർജിന്റെ വർഗീയവാദം കേരളനാട് പൊറുക്കില്ലെന്ന് വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് പറഞ്ഞു.