ചാവക്കാട്: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടാം തവണയും അറബിക് പ്രസംഗത്തിൽ എ ഗ്രേഡ് നേടിയ തിരുവത്ര സ്വദേശി ഹാഫിസ് അഹമ്മദ് ഖാജ മുഈനുദ്ധീന് ചാവക്കാട് ബീച്ച് തണൽ സിറ്റിയുടെ നേതൃത്വത്തിൽ സ്നേഹാദരവ് നൽകി. മണത്തല ഉസ്താദ് അൽ ഹൈതമി മുദരിസ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഫൈസൽ കാനാമ്പുള്ളി അധ്യക്ഷത വഹിച്ചു.മണത്തല മഹല്ല് പ്രസിഡണ്ട് പി.കെ ഇസ്മായിൽ, കെ.എം ജാബർ, എം.ബി കോയലി, എൻ.കെ സുധീർ, എ.എച്ച് റൗഫ്, പി.എം സുബൈർ, ഹിലാർ കടവിൽ, ഹനീഫ രാമി, സിദ്ദീഖ്, സുലൈമാൻ ഹാജി എന്നിവർ സംസാരിച്ചു. തണൽ ജനറൽ കൺവീനർ ഉക്ക്ബത്ത് സ്വാഗതവും സി.എം അമീർ നന്ദിയും പറഞ്ഞു.