തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ നാലാം ദിനമത്സരങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ പോയിന്‍റ് പട്ടികയിൽ 945 പോയിന്‍റോടെ തൃശൂർ മുന്നിൽ. മൂന്ന് പൊയിന്‍റ് വ്യത്യാസത്തിൽ 943 പൊയിന്‍റോടെ കണ്ണൂർ നിലവിൽ രണ്ടാം സ്ഥാനത്താണ്. 941 പോയിന്‍റുമായി പാലക്കാടും തൊട്ടു പിന്നിലുണ്ട്. കഴിഞ്ഞ തവണ സ്വന്തമാക്കിയ കപ്പ് കൈവിടാതിരിക്കാനുള്ള പരിശ്രമത്തിലാണ് കണ്ണൂർ ജില്ല. 939 പോയിന്‍റോടെ കോഴിക്കോടും 916 പോയിന്‍റോടെ മലപ്പുറവും പിന്നാലെയുണ്ട്.