ചാവക്കാട്: മമ്മിയൂർ എൽ.എഫ്.സി.യു.പി സ്കൂളിൽ പി.ടി.എ, എം.പി.ടി.എ കമ്മിറ്റിയും ചാവക്കാട്ടെ സ്വകാര്യ കണ്ണാശുപത്രിയുമായി ചേർന്നാണ് വിദ്യാർഥികൾക്കായി സൗജന്യ നേത്ര പരിശോധന സംഘടിപ്പിച്ചത്. ഡോ. രമ മുകേഷ് വിദ്യാർഥികൾക്കായി കണ്ണും കരുതലും എന്ന വിഷയത്തിൽ ക്ലാസെടുത്തു. എൽ.എഫ്.സി.യു.പി സ്കൂൾ എച്ച്.എം സിസ്റ്റർ സിമി മരിയ, പി.ടി.എ പ്രസിഡന്റ് ജോർജ്, വൈസ് പ്രസിഡന്റ് ഷബ്‌ന അബ്ബാസ്, ആത്‍മജ ടീച്ചർ എന്നിവർ സംസാരിച്ചു. ക്യാമ്പിന് പി.ടി.എ-എം.പി.ടി.എ അംഗങ്ങളായ അനീഷ് പാലയൂർ, ഷംസിയ ഷംസു, സബിത, സാബു ചൊവ്വല്ലൂർ, സുഭിഷ, ഒ.എ അഞ്ജു എന്നിവർ നേതൃത്വം നൽകി.