കാഞ്ഞാണി: വാടാനപ്പള്ളി – തൃശൂർ സംസ്ഥാന പാതയിൽ കാഞ്ഞാണി പെരുമ്പുഴ പാടത്തിനടുത്ത് പെട്ടി ഓട്ടോറിക്ഷയിൽ ബസ് ഇടിച്ച് അപകടം. പെട്ടി ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. വെളുത്തൂർ സ്വദേശി മാരാൻ വീട്ടിൽ ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. മൽസ്യ കച്ചവടകാരനായ ഉണ്ണികൃഷ്ണൻ മൽസ്യം വാങ്ങാൻ ചേറ്റുവയിലേക്ക് പോകവെ പെരിഞ്ഞത്തു നിന്നും തൃശൂരിലേക്ക് വരികയായിരുന്ന കമൽരാജ് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു അമിതവേഗതിയിലായിരുന്ന ബസ് പാലത്തിൽ വച്ച് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.