Wednesday, January 22, 2025

ബീച്ച് ഫെസ്റ്റിവൽ; ‘പ്രതിപക്ഷം നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നു’ – ചെയർപേഴ്സൺ

ചാവക്കാട്: ചാവക്കാട് ബീച്ച് ഫെസ്റ്റിവലിൻ്റെ പേരിൽ പ്രതിപക്ഷം നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നതായി നഗരസഭ ചെയർപേഴ്സൺ ഷീജാ പ്രശാന്ത്. ബീച്ച് ഫെസ്റ്റിവൽ സംഘാടനവുമായി ബന്ധപ്പെട്ട ടെണ്ടറും പ്രൊപ്പോസലും ക്ഷണിച്ചിരുന്നു. ഇതിൻ്റ അടിസ്ഥാനത്തിൽ വർക്ക് ഓർഡറുകൾ നൽകി എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. വസ്‌തുതകൾ ഇതായിരിക്കെ നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രതിപക്ഷ കൗൺസിലർമാരുടെ ലക്ഷ്യം ജനം തിരിച്ചറിയണമെന്നും ചെയർപേഴ്സൺ അഭ്യർത്ഥിച്ചു. ചാവക്കാട് ബീച്ച് ഫെസ്റ്റിവലിന്റെ പേരിൽ ഡി.എം.സി വ്യാജ ടെൻഡർ നടത്തിയെന്നാരോപിച്ച് നഗരസഭ പ്രതിപക്ഷനേതാവ് കെ.വി സത്താർ, ഡി.എം.സി മെമ്പറും  വാർഡ് കൗൺസിലറുമായ പി.കെ കബീർ എന്നിവർ കളക്ടർക്ക് പരാതി നൽകിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments