Saturday, January 18, 2025

ബൈക്കിടിച്ച് സ്ത്രീ മരിച്ച സംഭവം; നിർത്താതെ പോയ ബൈക്ക് യാത്രികനായ ആൽത്തറ സ്വദേശി അറസ്റ്റിൽ

പുന്നയൂർക്കുളം: ഐനിച്ചോട് ബൈക്കിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ ബൈക്ക് യാത്രികനായ ആൽത്തറ സ്വദേശി അറസ്റ്റിൽ. പുന്നയൂർക്കുളം ആൽത്തറ സ്വദേശി പ്രജിത്ത് (21)നെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയാണ് തമിഴ്നാട് സ്വദേശിനിയായ രേവതി (51)യെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. തുടർന്ന് ബൈക്ക് നിർത്താതെ പോകുകയായിരുന്നു. ഇതോടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ചങ്ങരംകുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. അപകടത്തിൽ പരിക്കേറ്റ രേവതി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചയോടെ മരണപ്പെടുകയായിരുന്നു.

എടക്കഴിയൂർ നേർച്ചക്ക് തുടക്കം

RELATED ARTICLES
- Advertisment -

Most Popular

Recent Comments