ചാവക്കാട്: ചാവക്കാട് ബീച്ച് ഫെസ്റ്റിവലിന്റെ പേരിൽ ഡി.എം.സി വ്യാജ ടെൻഡർ നടത്തിയെന്ന് ആരോപണം. നഗരസഭ പ്രതിപക്ഷനേതാവ് കെ.വി സത്താർ, ഡി.എം.സി മെമ്പറും വാർഡ് കൗൺസിലറുമായ പി.കെ കബീർ എന്നിവർ ഇത് സംബന്ധിച്ച് കളക്ടർക്ക് പരാതി നൽകി. മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഡി.എം.സി ടെഡർ നടപടികൾ പൂർത്തീകരിച്ചതെന്ന് ഇവർ ആരോപിച്ചു. നഗരസഭയും ഡി.എം.സിയും സംയുക്തമായി ഇതിന്റെ പേരിൽ വ്യാപക പണ പിരിവാണ് നടത്തിയത്. വ്യാജ ടെഡർ നടത്തിയാണ് കരാറുകാരെ കൊണ്ടുവന്നത്. ഇതിന്റെ പേരിൽ വ്യാപകമായി കമ്മീഷൻ വാങ്ങിയിട്ടുണ്ടെന്നും വിഷയത്തിൽ വകുപ്പ്തല അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.