Sunday, January 19, 2025

പുന്നയൂർ പഞ്ചായത്ത് കേരളോത്സവം; വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു

പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് കേരളോത്സവ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. പുന്നയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ ട്രോഫികൾ സമ്മാനിച്ചു. വൈസ് പ്രസിഡണ്ട് സുഹറ ബക്കർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.എ വിശ്വനാഥൻ മാസ്റ്റർ,

എ.കെ വിജയൻ, പഞ്ചായത്ത് അംഗങ്ങളായ എം.കെ അറാഫത്ത്, അസീസ് മന്ദലാംകുന്ന്, രജനി ടീച്ചർ, സെലീന നാസർ, ഷൈബ  ദിനേശൻ, യൂത്ത് കോഡിനേറ്റർ കെ.വി അനൂപ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments