ചാവക്കാട്: ചാവക്കാട് ഖരാനയുടേയും ദേശീയ മാനവിക വേദിയുടേയും സംയുക്താഭിമുഖ്യത്തിൽ ഫെബ്രുവരി 19ന് വിശ്വപ്രസിദ്ധ സൂഫി സംഗീത ഗ്രൂപ്പ് ആയ ‘ചാർ യാർ’ സംഗീതയാത്ര സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരണയോഗം ചേർന്നു. സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എ മോഹൻദാസ് അധ്യക്ഷത വഹിച്ചു. എൻ.കെ അക്ബർ എം.എൽ.എ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ, എ.എച്ച് അക്ബർ, ടി.സി കോയ, പി.എ രാമദാസൻ, കെ.വി രവീന്ദ്രൻ, അബ്ദുൽ കബീർ മൂച്ചിങ്ങൾ, ഡോ. പി.എം മധുസൂദനൻ, അഡ്വ. മഹിമ രാജേഷ്, മുഹമ്മദ്കുട്ടി മാളിയേക്കൽ, അബ്ദുൽ ജാഫർ ലിമ, മഞ്ജുഷ സുരേഷ്, ബുഷ്‌റ ലത്തീഫ്, അൻവർ കോഹിനൂർ തുടങ്ങിയവർ സംസാരിച്ചു. അഡ്വ. പി.പി ഹാരിസ് (ചെയർമാൻ), ഡോ.സൈനുൽ ഹുഖ്മാൻ (ജനറൽ കൺവീനർ), കെ.എ മോഹൻദാസ് (കോഡിനേറ്റർ) എന്നിവർ സംഘാടക സമിതി ഭാരവാഹികളാണ്.