കടപ്പുറം: അഞ്ചങ്ങാടി പി.സി ഹമീദ് ഹാജി സ്മാരക ലൈബ്രറിയുടേയും പുരോഗമന കലാസാഹിത്യ സംഘം കടപ്പുറം യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ എം.ടി വാസുദേവൻ നായർ അനുസ്മരണവും പു.ക.സ ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. സിനിമാ നിരൂപകൻ എം.സി രാജ നാരായണൻ ഉദ്ഘാടനം ചെയ്തു. പി.ബി ഷാബിർ അദ്ധ്യക്ഷത വഹിച്ചു. സിറാജ് പി ഹുസൈൻ സ്വാഗതവും നിഹാല ജാസ്മിൻ നന്ദിയും പറഞ്ഞു.
പുരോഗമന കലാ സാഹിത്യ സംഘം ഏരിയ സെക്രട്ടറി ശ്രീകുമാർ അമ്മന്നൂർ, പഞ്ചായത്തംഗം മുഹമ്മദ് എന്നിവർ സംസാരിച്ചു. ഹബ്രൂഷ്, പി.എച്ച് മഹ്റൂഫ്, ഷുഐബ് പി.യു തുടങ്ങിയവർ നേതൃത്വം നൽകി. പുകസ ഗുരുവായൂർ മേഖലയുടെ ’24 ഫ്രെയിംസ് ‘ ഫിലിം സൊസൈറ്റി ലോഗോ പ്രകാശനവും, എം.ടി വാസുദേവൻ നായരുടെ കടവ് സിനിമ പ്രദർശനവും നടന്നു.