ചാവക്കാട്: ചാവക്കാട് നഗരസഭ കേരളോത്സവത്തിൽ കലാപ്രതിഭയായി മുഹമ്മദ് സുഫൈൽ. പെൻസിൽ ഡ്രോയിംഗ്, മിമിക്രി എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും വാട്ടർ കളർ, കാർട്ടൂൺ എന്നീ ഇനങ്ങളിൽ രണ്ടാം സ്ഥാനവും നേടിയാണ് തിരുവത്ര മുനവ്വിർ നഗർ ബ്ലാക്ക് കോർപ്സ് അംഗമായ സുഫൈൽ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത്.