കൊടുങ്ങല്ലൂർ: മേത്തലയിൽ കടന്നൽ ആക്രമണം. വയോധികന് ഗുരുതര പരിക്ക്. രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ട് പേരെയും കടന്നൽകൂട്ടം ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വെള്ളാശ്ശേരി വീട്ടിൽ മുകുന്ദനെ(72) കൊടുങ്ങല്ലൂർ മെഡികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുകുന്ദനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കൂനിപ്പറമ്പിൽ രജീഷിൻ്റെ ഭാര്യ നിഷ, അണ്ടുരുത്തിൽ സന്ദീപ് എന്നിവരെയും കടന്നലുകൾ ആക്രമിച്ചു.
വയലമ്പം സെൻ്ററിന് തെക്ക് വശമായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന മുകുന്ദനെ കടന്നലുകൾ കൂട്ടത്തോടെ ആക്രമിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ കടന്നലുകൾ പിന്തുടർന്ന് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.