കടപ്പുറം: കടപ്പുറം പഞ്ചായത്തിലെ നാലാം വാർഡിൽ കിഴക്കേ ബ്ലാങ്ങാട് സെൻ്ററിലെ ഓട്ടോറിക്ഷ പാർക്കിലേക്ക് ടെലിഫോൺ സമർപ്പിച്ചു. വാർഡ് മെമ്പർ അഡ്വ.മുഹമ്മദ് നാസിഫ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ സദക്ക് കൊട്ടാരത്തിലാണ് ടെലിഫോൺ സംഭാവന ചെയ്തത്. 15 ഓള ഓട്ടോറിക്ഷ തൊഴിലാളികൾ ബ്ലാങ്ങാട് ഒട്ടോ പാർക്കിലുണ്ട്. 94978 80034 എന്ന നമ്പറാണ് ഓട്ടോറിക്ഷ പാർക്കിനായി എടുത്തിട്ടുള്ളത്. കരീം ഹാജി, ഹക്കീം, ഖലീൽ, പ്രസന്നൻ, ആർ.വി യൂനസ്, ഷൈജു, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഫൈസൽ, വിശ്വൻ, താജുദ്ദീൻ, റാഫി, ബാബു, ഷഫീർ എന്നിവർ നേതൃത്വം നൽകി.