ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കേ നടയിലെ വീട്ടില്‍ വന്‍ തീപ്പിടുത്തം. അമ്പാടി ജയന്റെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. ആളപായമില്ല. ഇന്ന് രാവിലെയായിരുന്നു സംഭവം. തീപിടുത്ത സമയത്ത് വീട്ടില്‍ ആരും ആരും ഉണ്ടായിരുന്നില്ല. ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ.എസ് ഡിബിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. വീടിന്റെ സ്വീകരണ മുറിയില്‍ ഉണ്ടായിരുന്ന ഫര്‍ണീച്ചറുകള്‍, ടി.വി, ഇന്‍വെര്‍ട്ടര്‍, ഷെല്‍ഫുകള്‍,എന്നിവ പൂര്‍ണ്ണമായും കത്തി നശിച്ചു. വീടിന്റെ സീലിംഗിനും ചുമരുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജയന്‍ ഒഴികെയുള്ള വീട്ടിലെ മറ്റുള്ളവര്‍ ബാംഗ്ലൂരിലേയ്ക്ക് പോയിരുന്നതിനാല്‍ ജയന്‍ മാത്രമാണ് വീട്ടിലുള്ളത്. രാവിലെ വീട്ടിലെ പൂജ മുറിയില്‍ വിളക്ക് കത്തിച്ച് വച്ച ശേഷം ക്ഷേത്രദര്‍ശനത്തിനായി പോയതായിരുന്നു ജയന്‍. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് സമീപവാസികള്‍ വിളിച്ചപ്പോള്‍ തിരികെ എത്തുമ്പോഴാണ് തീ പടര്‍ന്നതായി കണ്ടത് .വീടിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് എല്‍.പി.ജി സിലിണ്ടറുകള്‍ അഗ്നിരക്ഷാ സേന സുരക്ഷിതമായി പുറത്ത് എത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.