ഗുരുവായൂർ: സൂഫീ വര്യർ സുൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദീൻ ചിശ്ത്തിയുടെ ആണ്ടു നേർച്ചയോടനുബന്ധിച്ച് തൊഴിയൂർ ഖാജാ ഫൗണ്ടേഷൻ വർഷങ്ങളായി നടത്തിവരാറുള്ള ഉറൂസിന് കൊടിയേറി. ഫൗണ്ടേഷൻ പ്രസിഡണ്ട് വി.എ മുഹമ്മദ് പതാക ഉയർത്തി. തുടർന്ന് നടന്ന സംഗമത്തിൽ സ്ഥലം മുദരിസ് സുലൈമാൻ ബാഖവി പ്രാർത്ഥന നടത്തി. ലേബർ ഓഫീസർ വി.കെ റഫീഖ് അധ്യക്ഷത വഹിച്ചു. വി.കെ ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. സൈദു മുഹമ്മദ് ഹാജി തൊഴിയൂർ, എ.പി മുഹമ്മദ്, അശ്റഫ് വടക്കത്ത്, മുസ്തഫ പുന്നേത്ത് തുടങ്ങിയവർ സംസാരിച്ചു.