കടപ്പുറം: എസ്.കെ.എസ്.എസ്.എഫ് അഞ്ചങ്ങാടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സർഗലയ വിജയികളെ അനുമോദിച്ചു. സംസ്ഥാന സർഗലയത്തിൽ ജനറൽ വിഭാഗം ജൂനിയർ ഖിറാഅത്ത് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അബ്‌ദുള്ളാ സ്വാലിഹ്, തൃശൂർ ജില്ലാ സർഗലയത്തിൽ ജനറൽ സീനിയർ ഖിറാഅത്ത് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഹാഫിള് മുഹമ്മദ് സിനാൻ, ജില്ലാ തല ത്വലബാ വിഭാഗം സീനിയർ മാപ്പിളപ്പാട്ടിൽ ഒന്നാം നേടിയ ഹാഫിള് സ്വാദിഖ് അലി, ത്വലബാ ജില്ലാ തല സൂപ്പർ സീനിയർ അറബിക് കാലിഗ്രാഫി ഒന്നാം സ്ഥാനം നേടിയ ഹാഫിള് മുഹമ്മദ് ഹിലാൽ എന്നിവർക്കാണ് അഞ്ചങ്ങാടി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദനം നൽകിയത്.
ഇസ്തിഖാമ സംസ്ഥാന സമിതി അംഗം ഷെഫീഖ് ഫൈസി കായംകുളം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് സഹൽ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ചാവക്കാട് മേഖല ട്രഷറർ അലി അഞ്ചങ്ങാടി, വിഖായ അംഗം ഷുഐബ് കടപ്പുറം, പി.എ അഷ്‌ക്കർ അലി, അക്ബർ അറക്കൽ, പി.എസ് മുഹമ്മദ് ഷമീർ, നസീർ പൊന്നാക്കാരൻ, ലത്തീഫ് അറക്കൽ, നസീർ അറക്കൽ, ഉസ്മാൻ എന്നിവർ സംസാരിച്ചു.
എസ്.കെ.എസ്.എസ്.എഫ് അഞ്ചങ്ങാടി യൂണിറ്റ് സെക്രട്ടറി സാജിദ് അലി സ്വാഗതവും വർക്കിംഗ് സെക്രട്ടറി ഹല്ലാജ് നന്ദിയും പറഞ്ഞു.