ചാവക്കാട്: വിവിധ മത്സരങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ഒരുമനയൂർ വില്യംസ് ഡോമിനോസ് ക്ലബ് അനുമോദിച്ചു. ക്ലബ്ബ് ഭാരവാഹികൾ വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിയാണ് അനുമോദിച്ചത്. ഡോമിനോസ് ക്ലബ്ബ് ഖത്തർ കമ്മിറ്റി വൈസ് പ്രസിഡന്റ് പി.വി അഫ്സർ, ജോയിൻ്റ് സെക്രട്ടറി റഷീദ് പൂളക്കൽ എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു. ക്ലബ്ബ് ട്രഷറർ പി. ആർ ലത്തീഫ് പങ്കെടുത്തു.