Sunday, October 12, 2025

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു; കുത്തിയത് പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികൾ

തൃശൂർ: തൃശൂർ നഗരത്തിൽ യുവാവിനെ കുത്തിക്കൊന്നു. തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനെ(30)യാണ് കുത്തിക്കൊന്നത്. രാത്രി 8:45 നായിരുന്നു സംഭവം. പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികളാണ് കുത്തിയത്. തൃശ്ശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കിൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്നു കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികൾ ലിവിനെ കുത്തുകയായിരുന്നു. ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments