Tuesday, January 14, 2025

ഓർമ്മയിൽ റഫി സാബ്; കടപ്പുറം സി.എച്ച് മുഹമ്മദ്‌ കോയ കൾച്ചറൽ സെന്റർ റഫി നൈറ്റ് സംഘടിപ്പിച്ചു

ചാവക്കാട്: ഗായകൻ മുഹമ്മദ്‌ റഫിയുടെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കടപ്പുറം സി.എച്ച് മുഹമ്മദ്‌ കോയ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ റഫി നൈറ്റ് സംഘടിപ്പിച്ചു. ഗായകരായ ലിയാക്കത്ത് വടക്കേകാട്, നാസർ പൊന്നാനി, പി.ബി താമീർ, ഗിറ്റാറിസ്റ്റ് ലത്തീഫ് ചാവക്കാട്, തബലിസ്റ്റ് സുരേന്ദ്രൻ, ഉമ്മർ മന്ദലാംകുന്ന് തുടങ്ങിയവർ ചേർന്നായിരുന്നു പരിപാടി അവതരിപ്പിച്ചത്.

സി.എച്ച് മുഹമ്മദ്‌ കോയ കൾച്ചറൽ സെന്റർ ചെയർമാൻ പി.വി ഉമ്മർകുഞ്ഞി, ജനറൽ കൺവീനർ പി.എം മുജീബ്, ബി.കെ സുബൈർ തങ്ങൾ, തെക്കരകത്ത് കരീം ഹാജി, ആർ.കെ ഇസ്മായിൽ, അഹമ്മദ് മുഈനുദ്ധീൻ, ബ്ലാങ്ങാട് ജനകീയ സംഗീത സഭ കൺവീനർ കെ അബ്ദുൽ ജബ്ബാർ, എ.എച്ച് സൈനുൽ ആബിദിൻ, ആർ.എസ് മുഹമ്മദ്‌ മോൻ, പി.ബി ഹുസൈൻ, കരിമ്പി സൈതുമുഹമ്മദ്‌, പി.എ അഷ്‌കർ അലി, വി.എം മനാഫ്, ടി.ആർ ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments