Wednesday, January 22, 2025

കടപ്പുറം ഗ്രാമ പഞ്ചായത്തിൽ ധാതു ലവണ മിശ്രിതം വിതരണം ചെയ്തു

കടപ്പുറം: കടപ്പുറം ഗ്രാമ പഞ്ചായത്തിൽ 2024_25 വർഷത്തെ ജനകീയസൂത്രണവുമായി ബന്ധപ്പെട്ട് കർഷകർക്ക് ധാതു ലവണ മിശ്രിതം വിതരണം ചെയ്തു. മൊത്തം 83 പേർക്ക് 2000 രൂപയോളം വീതം വില വരുന്ന ധാതു ലവണ ങ്ങളും വിര മരുന്നും നൽകുന്നതാണ് ഈ പദ്ധതി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  സാലിഹ ഷൗക്കത്ത് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി അധ്യക്ഷത വഹിച്ച ചടങ്ങിന് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശുഭ ജയൻ, മെമ്പർമാരായ ഗഫൂർ, പ്രസന്ന എന്നിവർ സംസാരിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് വെറ്റിനറി സർജൻ ഡോ.സെബി സ്വാഗതവും ഐശ്വര്യ ഫാർമേഴ്‌സ് ക്ലബ്‌ പ്രസിഡന്റ്‌  ആർ കെ ഇസ്മയിൽ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments