Wednesday, January 22, 2025

വെളിയങ്കോട് ദേശീയപാതയില്‍ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; തല തൂണിലിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം 

എരമംഗലം: ദേശീയപാത -66 വെളിയങ്കോട് മേല്‍പ്പാലത്തില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം ഹയര്‍ സെക്കഡറി മദ്രസയിലെ വിദ്യാര്‍ഥി ഹിബ (17) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.45 -നായിരുന്നു അപകടം. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്ര പോയി തിരിച്ചു വരികെയാണ് ബസ് അപകടത്തില്‍പ്പെട്ടത്.
ബസ് മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് അപകടത്തില്‍പെടുകയായിരുന്നു. കൈവരിയില്‍ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റിന്റെ തൂണില്‍ തല ഇടിച്ചാണ് മരണം. രണ്ടു വിദ്യാര്‍ഥികള്‍ക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇരുവരും കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. ഹിബയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ഗവ. ആശുപത്രി മോര്‍ച്ചയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments