തൃശൂര്‍: യുവജനങ്ങളുടെ സര്‍ഗാത്മക വികസനം ലക്ഷ്യംവെച്ചുള്ള പ്രദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് മൂന്നു ദിവസങ്ങളിലായി നടന്ന എസ് വൈ എസ് കേരള യുജവന സമ്മേളനത്തിന് പ്രൗഢമായ സമാപനം. സമാപന സമ്മേളനത്തില്‍ വിവിധ ജില്ലകളില്‍നിന്നായി ആയിരങ്ങളെത്തി. പതിനായിരം സ്ഥിരം പ്രതിനിധികളും അത്രയും അതിഥി പ്രതിനിധികളുമുള്ളതായിരുന്നു സമ്മേളനം. വിവിധ ആശയങ്ങളില്‍ പ്രതിദിന സായാഹ്ന പോതു സമ്മേളനം, ഫ്യൂച്ചര്‍ കേരള സമ്മിറ്റി, നെക്സ്റ്റ് ജെന്‍ കോണ്‍ക്ലേവ്, ഹിസ്റ്ററി ഇന്‍സൈറ്റ്, യംഗ് ഇന്ത്യ സിമിനോസിയം എന്നിവയിലൂടെ സാമൂഹിക വികസനവും സമുദ്ധാരണവും ലക്ഷ്യം വെക്കുന്ന പഠനങ്ങളും സംവാദങ്ങളും നടത്തി.
സമാപന സമ്മേളനം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. വഖഫ് മന്ത്രി വി അബ്ദുര്‍റഹ്‌മാന്‍, പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി, ജോയ് ആലുക്കാസ് എന്നിവര്‍ അതിഥികളായി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് ഫസല്‍ തങ്ങള്‍, റഹ്‌മതുല്ല സഖാഫി എളമരം, എന്‍ എം സ്വാദിഖ് സഖാഫി, എം മുഹമ്മദ് സാദിഖ്, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, സമീര്‍ എറിയാട് സംസാരിച്ചു.
ഇന്നലെ നടന്ന ജനാധിപത്യ ഇന്ത്യയുടെ വര്‍ത്തമാനം സെഷനില്‍ മാധ്യമ പ്രവര്‍ത്തകര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, രാജീവ് ശങ്കരന്‍ സംവദിച്ചു. മന്‍ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സാമൂഹിക പ്രവര്‍ത്തനത്തിന്റെ രചനാത്മകത എന്ന വിഷയത്തില്‍ സംസാരിച്ചു. സ്വതന്ത്രചിന്തയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ കെസി സുബിന്‍, ശ്രീജിത്ത് ദിവാകരന്‍, ഡോ. അബൂബക്കര്‍ സംസാരിച്ചു. ഗതാഗതവികസനത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സിപി ജോണ്‍, മുസ്ഥഫ പി എറയ്ക്കല്‍ പങ്കെടുത്തു. വല്ലാത്ത കഥകളുടെ വെബിനിവേശം എന്ന സെഷനില്‍ ബാബു രാമചന്ദ്രന്‍, രാംമോഹന്‍ പാലിയത്ത് സംസാരിച്ചു. കേരളത്തിലെ തൊഴിലവസ്ഥകളെക്കുറിച്ച് മുന്‍മന്ത്രി എസി മൊയ്തീന്‍ സംസാരിച്ചു. ചരിത്ര സമ്മേളനം പി ബാലചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ചരിത്ര ഗവേഷകരായ ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. അഭിലാഷ് മലയില്‍, ഡോ. വിനില്‍ പോള്‍, ഡോ. അബ്ബാസ് പനക്കല്‍, ഡോ. സകീര്‍ ഹുസൈന്‍, ഡോ. കെഎ നുഐമാന്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വായന നിര്‍മിക്കുന്ന മനുഷ്യന്‍ എന്ന സാംസ്‌കാരിക സംവാദത്തില്‍ കെസി നാരായണന്‍, ഡോ. അബൂബക്കര്‍ പങ്കെടുത്തു. നിരക്ഷരരുടെ കേരളം എന്ന വിഷയത്തില്‍ സജയ് കെവി, മുഹമ്മദ് ശരീഫ് സംസാരിച്ചു.