ചാവക്കാട്: എടക്കഴിയൂർ സഫ്ദർ ഹാഷ്മി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ചെസ്സ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രജിനി ടീച്ചർ അധ്യക്ഷത വഹിച്ചു. പി.സി ഇബ്രാഹിം കുട്ടി സ്വാഗതം പറഞ്ഞു. ബക്കർ അയ്യത്തയിൽ നന്ദി പറഞ്ഞു. തുടർന്ന് ഓൾ ഇന്ത്യാ ചെസ്സ് ഫെഡറേഷൻ സർട്ടിഫൈഡ് ട്രെയ്നറും കേരള സീനിയർ ചെസ്സ് ടീം കോച്ചുമായ പ്രസാദ് കുമാർ പരിശീലനത്തിന് നേതൃത്വം നൽകി. എഡ്യുക്കേഷണൽ സൈക്കോളജിസ്റ്റ് ആൻ്റ് ട്രെയ്നറുമായ മിഷാൽ ഉസ്മാൻ ക്ലാസിന് നേതൃത്വം നൽകി. കളിപ്പാട്ട നിർമ്മാണ ക്ലാസിന് സുബൈദ് അഹിംസ നേതൃത്വം നൽകി. പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി സുരേന്ദ്രൻ പുരസ്കാര വിതരണം നടത്തി. ചെസ് പരിശീലനം പൂർത്തീകരിച്ചവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. പ്രദേശത്തെ 55 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.