ചാവക്കാട്: സ്പെഷ്യൽ ഒളിമ്പിക്സിൽ 50 മീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഖദീജ ജന്നത്ത്. കോഴിക്കോട് നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ 50 മീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനവും സോഫ്റ്റ് ബോൾ ത്രോ മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി ഖദീജ ജന്നത്ത്. ഒരുമനയൂർ വില്യംസ് പുതിയ വീട്ടിൽ രാമനത്ത് അബ്ദുൾ ലത്തീഫ് – നഷീദ ദമ്പതികളുടെ മകളായ ഖദീജ ജന്നത്ത് പെരുമ്പിലാവ് അൻസാർ സ്കൂൾ ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷനിലെ വിദ്യാർത്ഥിനിയാണ്.