പെരിങ്ങോട്ടുകര: ചാഴൂർ കൊട്ടുടി വളവിനു സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഒളരി പുല്ലഴി കുരുതുകുളങ്ങര പൊറിഞ്ചു മകൻ സോണിയാണ് മരിച്ചത്. ഇന്ന് രാവിലെ 10.30 യോടെയാണ് അപകടം നടന്നത്. ചാഴൂരിലെ കാറ്ററിംഗ് സ്ഥാപനത്തിലെ പിക്കപ്പ് വാഹനവുമായാണ് ബൈക്ക്കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.