ചാവക്കാട്: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങിന്റെ നിര്യാണത്തെത്തുടർന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ 30, 31 തീയതികളിൽ നടത്താനിരുന്ന ചാവക്കാട് ബീച്ച് ഫെസ്റ്റിവൽ ജനുവരി നാല്, അഞ്ച് തീയതികളിലേക്ക് മാറ്റിയതായി നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് പറഞ്ഞു.