ചാവക്കാട്: മുൻ പ്രധാന മന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ ഈസ്റ്റ് മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് കരിക്കയിൽ സക്കീർ അദ്ധ്യക്ഷത വഹിച്ചു. കെ.എച്ച് ഷാഹുൽ ഹമീദ്, കെ.വി സത്താർ, അനീഷ് പാലയൂർ, എം.ബി സുധീർ, പി.എം.എ ജലീൽ, പീറ്റർ പാലയൂർ, ബേബി ഫ്രാൻസിസ്, സുരേഷ്, പി.കെ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.