Friday, January 17, 2025

ഡോ. സൈദു മുഹമ്മദ്‌ ഹാജി തൊഴിയൂർ രചിച്ച ‘കാളവണ്ടിക്കാലം’ പുസ്തകം പ്രകാശിതമായി

ഗുരുവായൂർ: ഡോ. സൈദു മുഹമ്മദ്‌ ഹാജി തൊഴിയൂർ രചിച്ച ‘കാളവണ്ടിക്കാലം’ പുസ്തകം പ്രകാശിതമായി. കേരള വഖ്‌ഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ സക്കീർ  പ്രകാശന കർമ്മം നിർവഹിച്ചു. പ്രസാദ് കാക്കശ്ശേരി പുസ്തക പരിചയം നടത്തി. ഭൂതകാല സംഭവങ്ങളുടെ തുടിക്കുന്ന ഓർമ്മകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പുതു തലമുറക്ക് തീർത്തും അന്യം നിൽക്കുന്ന പൂർവ്വകാല സംഭവങ്ങളെ 60 അധ്യായങ്ങളിലായി ലളിത സുന്ദരമായ മലയാളത്തിൽ ഗ്രന്ഥകാരൻ ചിട്ടപ്പെടുത്തിയിട്ടുണ്ട്. അൽ ഫനാർ ബുക്‌സാണ് പ്രസാധനവും വിതരണവും നിർവഹിക്കുന്നത്. ഹക്കീം വെളിയത്ത് അധ്യക്ഷത വഹിച്ചു. എ.പി അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഹുസൈൻ തങ്ങൾ പുലാമന്തോൾ പ്രാർത്ഥന നിർവഹിച്ചു. ഗുരുവായൂർ നഗരസഭ കൗൺസിലർ ഫൈസൽ പൊട്ടത്തയിൽ, അബ്ദുൽ കരീം ഫൈസി, തൊഴിയൂർ റഹ്‌മത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഡോ. സത്താർ ഹുദവി, അബൂബക്കർ കടങ്ങോട്, കുന്നംകുളം അസിസ്റ്റന്റ് ലേബർ ഓഫീസർ റഫീഖ് മാസ്റ്റർ, കവി ഷബീർ അണ്ടത്തോട്, മുസ്തഫ ആദൂർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫൈസൽ മാസ്റ്റർ തൊഴിയൂർ സ്വാഗതം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments