ഗുരുവായൂർ: യുവധാര യൂത്ത് ലിറ്ററേച്ചർ ഫസ്റ്റ് 2024 ചാവക്കാട് ബ്ലോക്ക് തല മത്സരങ്ങൾ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ മുൻ ചെയർമാൻ ടി.ടി ശിവദാസ് ഉദ്ഘാടനം ചെയ്തു. ഡോ. രേണുക മുഖ്യാതിഥിയായിരുന്നു. ജ്യോതി മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ എം.ടി വാസുദേവൻ നായർക്ക് അനുശോചനം രേഖപ്പെടുത്തി. നാടക പ്രവർത്തകൻ ഷാജി നിഴൽ, എം.സി സുനിൽ മാസ്റ്റർ, കെ.കെ മനോജ് എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻ്റ് കെ.എസ് അനൂപ് അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എറിൻ ആൻ്റണി സ്വാഗതം പറഞ്ഞു. ടി.ജി രഹ്ന നന്ദി പറഞ്ഞു.