ചാവക്കാട്: പുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിൽ മണ്ഡലകാല ഭഗവദുപാസനാ യജ്ഞത്തിൻ്റെ 25-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. കവി രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. 25 വർഷം തുടർച്ചയായി ഭജന സങ്കീർത്തനം നടത്തിയ യുവ സമിതി പ്രസിഡണ്ട് എം.എസ് ഷിജുവിനെയും സെക്രട്ടറി എം.ടി ഗിരീഷിനെയും ആദരിച്ചു. മറ്റു ഭജന അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. 25-ാം വാർഷിക ദിനത്തിൽ ക്ഷേത്രത്തിലെ അഭിഷേകങ്ങൾ, അന്നദാനംഭജനസംഘം അംഗങ്ങളെ ആദരിക്കൽ, പായസവിതരണം എന്നിവ ശ്രീ പുനർജനി ഗൾഫ് കമ്മിറ്റി പുന്നയാണ് സമർപ്പിച്ചത്. മണ്ഡലം നാല്പത്തി ഒന്ന് ദിവസവും എം.ടി.ഉഷയുടെ നേതൃത്വത്തിലുള്ള മാളികപ്പുറം വനിത കമ്മറ്റി അംഗങ്ങളാണ് അന്നദാനം തയ്യാറാക്കിയത്. ശ്രീ നാമം ഭജൻസിൻ്റെ നേതൃത്വത്തിൽ നടക്കുന്ന സ്കന്ദഷഷ്ഠിയുടെ സംഭാവനകൂപ്പൺ വി.പി.ഹരിദാസ് രാധാകൃഷ്ണൻ മാസ്റ്ററിൽ നിന്ന് ഏറ്റുവാങ്ങി. ശ്രീധർമ്മശാസ്താ ട്രസ്റ്റ് പ്രസിഡണ്ട് എം.ബി. സുധീർ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി മോഹൻദാസ് ചേലനാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. വി പ്രേംകുമാർ, ഇ.വി ശശി, സി കെ.ബാലകൃഷ്ണൻ, വി.എ.സിദ്ധാർത്ഥൻ, എം.ടി.ബാബു, പി.സി.വേലായുധൻ എന്നിവർ സംസാരിച്ചു.