Friday, January 24, 2025

കോട്ടപ്പടി സെൻ്റ് ലാസേഴ്സ് ദേവാലയത്തിലെ തിരുനാളിന് ജനുവരി 1ന് തുടക്കം

ഗുരുവായൂർ: കോട്ടപ്പടി സെൻ്റ് ലാസേഴ്സ് ദേവാലയത്തിലെ തിരുനാൾ ജനുവരി 1, 2, 3, 4, തിയതികളിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനുവരി 1ന് വൈകിട്ട്  അഞ്ചിന്  നടക്കുന്ന പ്രസുദേന്തി വാഴ്ചയോടെ ചടങ്ങുകൾ ആരംഭിക്കും. മോൺ ജോസ് കോനിക്കര കാർമ്മികനാകും. രാത്രി ഏഴിന്  ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം സിനിമാതാരം ശിവജി ഗുരുവായൂർ നിർവ്വഹിക്കും. തുടർന്ന് കലാസന്ധ്യ അരങ്ങേറും. 2 ന് രാവിലെ കുർബാനക്കു ശേഷം അമ്പ്, വള ,കിരീടം എന്നിവ കൂട്ടായ്മകളിലേക്ക് വെഞ്ചരിച്ച് നൽകും. വൈകിട്ട് 6 ന് ആഘോഷമായ പാട്ടുകുർബാനയും വേസ്പര തിരുകർമ്മങ്ങളും നടക്കും. ഇടവകയിലെ വൈദീകർ മുഖ്യകാർമ്മീകത്വം വഹിക്കും. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചു വെക്കും. രാവിലെ എട്ടു മുതൽ പകൽ തിരുനാൾ നടക്കും. വെള്ളിയാഴ്ച രാവിലെ 10.30ന് ആഘോഷമായ തിരുനാൾ പാട്ട് കുർബ്ബാന  നടക്കും. റവ. ഫാദർ ജോസ് എടക്കളത്തൂർ മുഖ്യകാർമികനാകും. വൈകീട്ട് തിരുന്നാൾ പ്രദക്ഷിണം, വർണ്ണ മഴ  എന്നിവ  ഉണ്ടാകും.4 ന് രാവിലെ ഒപ്പീസ്, രാത്രി ഏഴിന്  യുണൈറ്റഡ് ക്ലബ്ബിൻ്റെ ഗാനമേളയും ഉണ്ടാകും. ഡിസംബർ 30ന്  ഉച്ചയ്ക്ക്  രണ്ടിന് മൂന്ന് നവ വൈദികരുടെ തിരുപ്പട്ടം നടക്കും. തൃശൂർ അതിരൂപത മെത്രോപോലീത്ത മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ കാ ർമികനാകും. വികാരി ഫാദർ ഷാജി കൊച്ചുപുരയ്ക്കൽ , ജനറൽ കൺവീനർ വി.കെ ബാബു, കെ.പി പോളി, സെബി താണിക്കൽ, ബിജു മുട്ടത്ത്, ജിജോ ജോർജ്, സി.കെ ഡേവീസ്, ജോബ് സി ആൻഡ്രൂസ്, ആനി ജോസ്  തുടങ്ങിയവർ  വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments