തൃശൂർ: വി.എസ് സുനിൽകുമാറിനെ പോലെയുള്ളവർ കുത്തിത്തിരിപ്പിന് ശ്രമിക്കുന്നതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ. വെറുപ്പിന്റെ രാഷ്ട്രീയം പ്രകടിപ്പിക്കാനാണ് സുനിൽ കുമാർ ശ്രമിക്കുന്നത്. സുനിൽകുമാർ വെറുപ്പിൻ്റെ രാഷ്ട്രീയം വെച്ചുപുലർത്തുന്നത് ഉചിതമായില്ല. അദ്ദേഹം സ്വീകരിക്കുന്ന എല്ലാ നിലപാടുകളും ഇത്തരത്തിലുള്ളതാണ്. നഗര പിതാവായ മേയറെ കാണുന്നതിലും അദ്ദേഹത്തിന് ക്രിസ്മസ് കേക്ക് കൊടുക്കുന്നതിലും എന്തു തെറ്റാണ് സുനിൽകുമാർ കാണുന്നതെന്നും അനീഷ് കുമാർ ചോദിച്ചു.