Thursday, January 23, 2025

മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത്‌ 19-ാം വാർഡ് കമ്മറ്റി കോഞ്ചാടത്ത് ജലീൽ അനുസ്മരണം സംഘടിപ്പിച്ചു

പുന്നയൂർ: മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത്‌ 19-ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോഞ്ചാടത്ത് ജലീൽ സർവ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു. ഖത്തീബ് ബാദുഷ ബാഖവി പ്രാർത്ഥന നടത്തി. പുന്നയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സലീം കുന്നംബത്ത് സ്വാഗതം പറഞ്ഞു. യു.ഡി.എഫ് കൺവീനർ ഐ.പി രാജേന്ദ്രൻ, സി.പി.എം എൽ സി മെമ്പർ വഹാബ്, ഡി.സി.സി സെക്രട്ടറിയും മന്ദലാംകുന്ന് മഹല്ല് പ്രസിഡൻ്റുമായ എ.എം അലാവുദ്ധീൻ, പുന്നയൂർ സഹകരണ ബാങ്ക് പ്രസിഡന്റ്‌ പി.കെ ഹസ്സൻ, എം.വി ഷെക്കീർ, ടി.കെ കാദർ, പുന്നയൂർ പഞ്ചായത്ത്‌ മെമ്പർ സി അഷറഫ്, വാർഡ് മെമ്പർ സുബൈദ പുളിക്കൽ, അസീസ് മന്നലാംക്കുന്ന്, കെ.എം ബാദുഷ, ആർ.വി കുട്ടി, അഹമ്മദ്‌ കെബീർ ഫൈസി, മുട്ടിൽ ഖാലിദ്, ഷാജി കോഞ്ചാടത്ത്, ഉസ്മാൻ എടയൂർ തുടങ്ങിയവർ  സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments