ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ കിടപ്പിലായ രോഗികളെ പരിചരിക്കുന്ന വളണ്ടിയർമാർക്ക് വേണ്ടി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എച്ച് കയ്യുമ്മു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി രവീന്ദ്രൻ, മെമ്പർമാരായ ഹസീന അൻവർ, സിന്ധു അശോകൻ, ആരിഫ, ആശാ പ്രവർത്തകർ, വളണ്ടിയർമാർ, ഒരുമനയൂർ ഇസ്ലാമിക് സ്കൂളിൽ നിന്ന് തെരഞ്ഞെടുത്ത വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് പി.എം വിദ്യാസാഗർ, പാലിയേറ്റീവ് നേഴ്സ് പ്രവീൺ സിസ്റ്റർ, പബ്ലിക് ഹെൽത്ത് നേഴ്സുമാരായ എൻ.എസ് സുമംഗല, വി.വി അജിത, എം.എൽ.എസ്.പി മാരായ രേഖരാജൻ, റിൻസി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.