Thursday, January 23, 2025

കരോൾ ‘കലക്കൽ’; മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ പാലയൂർ പള്ളിയിൽ സന്ദർശനം നടത്തി

ചാവക്കാട്: പാലയൂർ പള്ളിയിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന കരോൾ ഗാനം എസ്.ഐ അലങ്കോലമാക്കിയ സംഭവത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ പള്ളിയിൽ സന്ദർശനം നടത്തി. പള്ളി വികാരി ആർച്ച് പ്രീസ്റ്റ് ഫാദർ ഡേവിസ് കണ്ണമ്പുഴയുമായി അദ്ദേഹം സംസാരിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ്, മുസ്ലീം ലീഗ് ജില്ലാ ട്രഷറർ ആർ.വി അബ്ദുറഹീം, യു.ഡി.എഫ് മണ്ഡലം കൺവീനർ കെ.വി ഷാനവാസ്, നേതാക്കളായ ഉമ്മർ മുക്കണ്ടത്ത്, കെ.വി യൂസഫ്, അനീഷ് പാലയൂർ, എ.സി സറൂഖ്, കെ.ബി ബിജു, ഫൈസൽ കാനാമ്പുള്ളി, ഷോബി ഫ്രാൻസിസ്, കെ.ഡി പ്രശാന്ത് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments