ഗുരുവായൂർ: ഗുരുവായൂർ വൈ.എം.സി.എയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ ലൈബ്രറി പരിസരത്ത് കേക്ക് മുറിച്ച് വിതരണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു. ജോയ് ചീരൻ പ്രാർത്ഥന ഗാനം ആലപിച്ചു. പ്രസിഡന്റ് ബാബു വർഗീസ്, സെക്രട്ടറി ജിഷോ, എം.വി ജോൺസൻ, സി.ഡി ജോൺസൻ, എൻ.കെ ലോറൻസ്, ജോസ് ലൂയീസ് എന്നിവർ സംസാരിച്ചു.