തൃശൂർ: ദേശീയപാത മണലിയില്‍ 15 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു. യാത്രക്കാര്‍ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയിൽ നിന്ന് മടവാക്കര റോഡിലേക്ക് തിരിയുന്ന അപകടങ്ങൾ പതിവായ ഭാഗത്താണ് കാർ മറിഞ്ഞത്. മടവാക്കര റോഡിലേക്ക് തിരിയുകയായിരുന്ന കാറിന്റെ പുറകില്‍ മറ്റൊരു കാര്‍ ഇടിച്ചതിനെ തുടർന്നാണ് കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാറില്‍ 2 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. പുതുക്കാട് പോലീസ് സ്ഥലത്തെത്തി. സംഭവ സ്ഥലത്ത് ക്രെയിന്‍ എത്തിച്ചാണ് വാഹനം താഴ്ചയില്‍ നിന്നും പുറത്തെടുത്തത്.