ചാവക്കാട്: പാലയൂർ പള്ളിയിലെ ക്രിസ്മസ് കരോൾ മുടക്കിയ ചാവക്കാട് എസ്.ഐയുടെ നടപടി പ്രതിഷേധാർഹമാണെന്ന് യു.ഡി.എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി കെ.വി ഷാനവാസ് പറഞ്ഞു. പള്ളി കോമ്പൗണ്ടിൽ വർഷങ്ങളായി നടത്തിവരുന്ന ക്രിസ്മസ് കരോൾ മനഃപൂർവം പോലീസ് ഭീഷണിപ്പെടുത്തി നിർത്തിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്. ഒരു സാമുദായിക വിദ്വേഷത്തിന് സാഹചര്യം സൃഷ്ടിച്ച ചാവക്കാട് എസ്.ഐ വിജിത്തിനെ സസ്പെന്റ് ചെയ്യണമെന്നും ഇതിന് പിന്നിൽ സി.പി.എം നേതൃത്വത്തിനുള്ള പങ്ക് തള്ളി കളയാനാവില്ലെന്നും അദ്ദേഹം ആരോപിച്ചു.