ചാവക്കാട്: പാലയൂർ സെൻ്റ് തോമസ് മേജർ ആക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന കരോൾ ഗാനം തടഞ്ഞ ചാവക്കാട് എസ്.ഐയുടെ നടപടി തീർത്തും തെറ്റായതാണെന്ന് സി.പി.എം. ചാവക്കാട് എസ്.ഐ വിജിത്ത് കെ വിജയനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് സി.പി.എം ചാവക്കാട് ഏരിയാ കമ്മറ്റി വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.