ഒരുമനയൂർ: ഒരുമനയൂർ കുടുംബശ്രീ സി.ഡി.എസ് ക്രിസ്തുമസ് വിപണനമേള നാളെ സമാപിക്കും. ക്രിസ്മസ് മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് നിർവഹിച്ചു. സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ സുലൈഖ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.കെ കബീര്‍, ക്ഷേമ കാര്യ സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.വി രവീന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ഫിലോമിന ടീച്ചര്‍, വാര്‍ഡ് മെമ്പർ സിന്ധു, മെമ്പർ സെക്രട്ടറി ജറുസണ്‍ എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് മെമ്പർമാര്‍, അക്കൗണ്ടന്‍റ്, സംരഭകര്‍ ചടങ്ങില്‍ പങ്കെടുത്തു. വൈസ് ചെയര്‍ പേഴ്സണ്‍ നിഗിത നന്ദി പറഞ്ഞു.