തൃശൂര്‍: മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനല്‍ ഉടമ മുഹമ്മദ് ഷഹീന്‍ ഷായ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. തൃശൂർ കേരളവര്‍മ്മ കോളേജ് റോഡില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാര്‍ത്ഥികളെ മുഹമ്മദ് ഷഹീന്‍ ഷാ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.ഈ സംഭവത്തിലാണ് പൊലീസ് ഇപ്പോള്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഒളിവില്‍ പോയ ഷഹീന്‍ ഷായെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തൃശ്ശൂര്‍ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ചാവക്കാട് മണത്തലയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; 25 കോഴികളെ നായ്ക്കൾ കടിച്ചുകൊന്നു